മനാമ: രാജ്യത്തെ താപനില വർധിക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ചൂട് കൂടുതൽ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ കുട്ടികളെ പുറത്തേക്ക് കൊണ്ടുപോകരുതെന്നും കുട്ടികളുടെ ശരീരത്തിൽ ആവശ്യത്തിനുള്ള ജലാംശം ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. അടച്ചിട്ട കാറിനുള്ളിൽ എൻജിൻ ഓൺ ആക്കി കുട്ടികളെ അകത്തിരുത്തരുതെന്നും ഇതിലൂടെ പുറത്തുവരുന്ന ചൂട് കാറ്റ് കുട്ടികൾക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
48.7 ഡിഗ്രി സെൽഷ്യസ് എന്ന കഴിഞ്ഞ 28 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയായിരുന്നു കഴിഞ്ഞ ദിവസം ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ രേഖപ്പെടുത്തിയത്.