മനാമ: ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് മനാമയില്‍ സംഘടിപ്പിച്ച ആക്ടീവ് കോൺഫറൻസ് ക്യാമ്പ് ശ്രദ്ധേയമായി. സംഘടനക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതിനു ശേഷം നടക്കുന്ന പ്രഥമ പരിപാടിയും ലോകജലദിനവും ഒരുമിച്ചെത്തിയ സാഹചര്യത്തില്‍ മൂന്ന് സെഷനുകളായാണ് ക്യാന്പ് സജ്ജീകരിച്ചിരുന്നത്. ക്യാന്പ് സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ജലദിന സന്ദേശത്തില്‍ ജലവിനിയോഗത്തിന്റെ ഇസ്ലാമിക വശം ഖുർആനിക വചനങ്ങളുടെ പശ്ചാതലത്തില്‍ തങ്ങള്‍ വിശദീകരിച്ചു.
തുടർന്നുള്ള സെഷനുകളിൽ സംഘാടനം, ആത്മ സംസ്കരണം എന്നീ വിഷയങ്ങളില്‍ യഥാക്രമം ഉസ്താദ് റബീഅ് ഫൈസി അമ്പലക്കടവ്, ഉസ്താദ് അശ്റഫ് അൻവരി ചേലക്കര എന്നിവർ ക്ലാസ്സെടുത്തു. ഹാഫിള് ശുഐബ് ഖിറാഅത്ത് നടത്തി. റഈസ് അസ് ലഹി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് ചോലക്കോട്, അബ്ദുൽ ലതീഫ് തങ്ങൾ, ഇസ്മാഈല്‍ മൗലവി, നവാസ് കുണ്ടറ ,സജീർ പന്തക്കൽ, നവാസ്നിട്ടൂർ ക്യാന്പിന് നേതൃത്വം നല്‍കി. സമസ്ത ബഹ്റൈന്‍ നേതാക്കളും ഏരിയാ പ്രതിനിധികളും പങ്കെടുത്തു.