bahrainvartha-official-logo
Search
Close this search box.

ജോയ് ആലുക്കാസിന് റീട്ടെയില്‍മീ ഐകോണ്‍സ് അവാര്‍ഡ്

New Project - 2021-08-07T132320.179

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ ചെയര്‍മാന്‍ ജോയ് ആലുക്കാസിന് മിന (MENA_Middle East-North Africa) മേഖലയിലെ റീട്ടെയില്‍ ബിസിനസ് രംഗത്തെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി റീട്ടെയില്‍മീ (RetailME) ഐകോണ്‍സ് അവാര്‍ഡ് സമ്മാനിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്, ദുബൈ ഡിപാര്‍ട്‌മെന്റ് ഓഫ് ടൂറിസം ആന്റ് കോമേഴ്‌സ് മാര്‍ക്കറ്റിങ്ങ്-അലൈന്‍സ് ആന്റ് പാര്‍ട്ണര്‍ഷിപ്പ് സിഇഒ ലൈല മുഹമ്മദ് സുഹൈലില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. ജോയ് ആലുക്കാസ് ജ്വല്ലറി ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ജോണ്‍ പോള്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

റീട്ടെയില്‍ ബിസിനസ് ബ്രാന്‍ഡുകള്‍ക്കുമാത്രമായി സമര്‍പ്പിച്ചിരിക്കുന്ന ഈ മേഖലയിലെ പ്രമുഖ മാധ്യമ സഥാപനത്തില്‍ നിന്നുള്ള ഈ പുരസ്‌കാരം ലോകത്തിന്റെ പ്രിയപ്പെട്ട ജ്വല്ലറിക്ക് ലഭിക്കുന്ന മറ്റൊരു അംഗീകാരമാണെന്ന് ഈ അവസരത്തില്‍ സംസാരിച്ച ജോയ് ആലുക്കാസ് പറഞ്ഞു. ഞങ്ങളുടെ ബിസിനസ് മികച്ചതാക്കാന്‍ ഞങ്ങള്‍ നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇത്തരം അവാര്‍ഡുകള്‍. ഈ മഹത്തായ ബഹുമതി ഞങ്ങള്‍ക്ക് ലഭിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു. തിരഞ്ഞെടുക്കല്‍ പ്രക്രിയയില്‍ പുലര്‍ത്തിയ കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ലഭിച്ച നാമനിര്‍ദ്ദേശങ്ങള്‍, ജൂറി സ്‌കോറിങ്ങ്, എഡിറ്റോറിയല്‍ തിരഞ്ഞെടുപ്പ് എന്നിവ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തതെന്നും ജോയ് ആലുക്കാസ് വ്യക്തമാക്കി.

അവാര്‍ഡ് സംഘാടകരില്‍ നിന്നുള്ള ഒരു കുറിപ്പനുസരിച്ച്, ഈ അവാര്‍ഡ് നേടിയ റീട്ടെയില്‍ വ്യാപാരികളെല്ലാം തന്നെ പുതുമയുള്ള ആശയങ്ങളെ പ്രാവര്‍ത്തികമാക്കുകയും, മികച്ച നേതൃപാഠവം പ്രകടിപ്പിച്ചതിനൊപ്പം അവരുടെ പാരമ്പര്യം തെളിയിച്ചുകൊണ്ട് സ്ഥാപനത്തിന്റെ പ്രവര്‍ത്തന മേഖലകള്‍ വിപുലീകരിക്കുകയും ചെയ്തു എന്ന് വ്യക്തമാണ്. ഈ മേഖലയിലെ മുന്‍നിര റീട്ടെയിലര്‍മാര്‍ ആരാണെന്ന് ലോകത്തെ അറിയിക്കുക എന്നതാണ് ഈ അവാര്‍ഡിലൂടെ സംഘാടകര്‍ ലക്ഷ്യമിട്ടത്. സംഘാടകരുടെ അഭിപ്രായത്തില്‍, ഒരു മുന്‍നിര ബ്രാന്‍ഡ് എന്നത് എപ്പോഴും പുതുമകള്‍ പര്യവേക്ഷണം ചെയ്യാനും, അതിരുകള്‍ക്കപ്പുറത്തേക്ക് സധൈര്യം മുന്നേറി, പുത്തന്‍ സാധ്യതകള്‍ക്ക് അടിത്തറ പാകാന്‍ പ്രാപ്തിയുള്ളവരുമാണ്. ഈ കാറ്റഗറിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനുള്ള പുരസ്‌ക്കാരമാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനായ ജോയ് ആലുക്കാസിനെ തേടിയെത്തിയിട്ടുള്ളത്.

ഞങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത റീട്ടെയില്‍ അനുഭവം സമ്മാനിക്കാന്‍ ഞങ്ങള്‍ എപ്പോഴും പരിശ്രമിക്കുന്നു. ഈ അവാര്‍ഡ് ഞങ്ങളുടെ പ്രതിബദ്ധതയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്. ഞങ്ങളുടെ എല്ലാ റീട്ടെയില്‍ ഷോറൂമുകളും ഉപഭോക്താക്കള്‍ക്ക് വ്യത്യസ്തമായ അനുഭവം നല്‍കാന്‍ കഴിയുന്ന രൂപത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. അത് ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വിശാലമായ സ്വര്‍ണ്ണ, വജ്രാഭരണ ശേഖരങ്ങള്‍ ലഭ്യമാക്കാന്‍ അവസരമൊരുക്കുന്നു. ഇത് കേവലമായ സംതൃപ്തിക്കപ്പുറമുള്ള ഒരു അനുഭവം ഉപഭോക്താവിന് സമ്മാനിക്കുന്നുവെന്നും ജോയ് ആലുക്കാസ് കൂട്ടിച്ചേര്‍ത്തു. പ്രിയ ഉപഭോക്താക്കളോടും, ബിസിനസ്സ് പങ്കാളികളോടും, മുഴുവന്‍ ടീമിനോടും ഈ അംഗീകാര നേട്ടത്തില്‍ കടപ്പെട്ടിരിക്കുന്നുവെന്നും അവാര്‍ഡ് സ്വീകരിച്ചതിന് ശേഷം സംസാരിച്ച അദ്ദേഹം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!