മനാമ: ഐ വൈ സി സി മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ ചാവക്കാട് പുന്നയിൽ എസ്ഡിപിഐ കൊലയാളികൾ കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് നേതാവ് പുന്ന നൗഷാദ് അനുസ്മരണം സംഘടിപ്പിച്ചു. ഓൺലൈൻ വഴി നടന്ന അനുസ്മരണ പരിപാടിയിൽ ഏരിയ സെക്രട്ടറി രജീഷ് പിസി അധ്യക്ഷൻ ആയിരുന്നു. ഐ വൈ സി സി പ്രസിഡൻ്റ് അനസ് റഹിം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ജനറൽ സെക്രട്ടറി ബഷീർ അമ്പാലായി മുഖ്യ പ്രഭാഷണം നടത്തി. ഐ വൈ സി സി സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, വൈസ് പ്രസിഡൻ്റ് ഫാസിൽ വട്ടോളി, മുൻ പ്രസിഡൻ്റ് ഈപ്പൻ ജോർജ്ജ്, റെജി കൊലാടി, മണിക്കുട്ടൻ, ജിതിൻ പതിയാരം, മുഹ്സിൻ ചാവക്കാട്, ബിനു കുണ്ടറ എന്നിവർ സംസാരിച്ചു, ഏരിയ പ്രസിഡൻ്റ് പ്രമീജ് കുമാർ സ്വാഗതവും ശിഹാബ് കരുകാപുത്തൂർ നന്ദിയും പറഞ്ഞു.