മനാമ: കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്ത് അനധികൃതമായി ഉപയോഗിക്കുന്ന ഗുണനിലവാരമില്ലാത്ത മേക്കപ്പ് ഉൽപ്പന്നങ്ങൾക്കും ടാറ്റു നിർമിക്കാനായി ഉപയോഗിക്കുന്ന മഷി നിർമാതാക്കൾക്കും എതിരെ മുന്നറിയിപ്പ് നൽകി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി . അനധികൃതമായി ഉപയോഗിക്കുന്ന ഇത്തരം ഉത്പന്നങ്ങളുടെ മഷി, ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനീകരമാണെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. രാജ്യത്തെ വിവിധ മാർക്കറ്റുകളിൽ നിന്നും സുരക്ഷിതമല്ലാത്ത ഇത്തരം ഉൽപ്പന്നങ്ങൾ കണ്ടെത്തിയതായി എൻ ച്ച് ആർ എ സുരക്ഷ എഞ്ചിനീയറിംഗ് അതോറിറ്റിയും മെഡിക്കൽ ഉപകരണ നിയന്ത്രണ വിഭാഗവും പ്രദേശിക മാധ്യമത്തിനോട് പറഞ്ഞു.