മനാമ: രാജ്യത്തെ ജോലിസ്ഥലങ്ങളിൽ ലിംഗസമത്വവും സ്ത്രീ ശാക്തീകരണവും വർദ്ധിപ്പിക്കാൻ ഒരുങ്ങി രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ. സ്വകാര്യ മേഖലയിലെ തൊഴിൽ നിയമത്തിൽ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തു കൊണ്ട് കഴിഞ്ഞ ദിവസമാണ് രാജാവ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം ലിംഗ സമത്വം ഉറപ്പാക്കുന്നതിനായി ഒരേ ജോലിയിലുള്ള സ്ത്രീ പുരുഷ തൊഴിലാളികളുടെ വേതനത്തിൽ വിവേചനം പാടില്ലെന്നും തുല്യ വേതനം ഉറപ്പു വരുത്തണമെന്നും ആർട്ടിക്കിൾ 39ലേക്ക് ഈ വകുപ്പ് ഉൾപെടുത്തിയതായും പറയുന്നു