മനാമ: മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ബഹ്‌റൈന്റെ പുരോഗതി ഉയർത്തിക്കാട്ടി സുപ്രീം കൗൺസിൽ ഫോർ വുമൺ സെക്രട്ടറി ജനറൽ ഹലാ അൽ അൻസാരി. ബഹ്റൈൻ സ്ത്രീകളെ ശാക്തീകരിക്കാനും അവരുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനുമായി പുറപ്പെടുവിച്ച രാജകീയ നിർദേശങ്ങൾ നടപ്പാക്കാൻ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫ അധ്യക്ഷയായ കൗൺസിലിന്റെ താൽപ്പര്യങ്ങളെ ഹലാ അൽ അൻസാരി പ്രശംസിച്ചു.
മനുഷ്യാവകാശ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കൂട്ടായ പ്രവർത്താനം ആവശ്യമാണെന്നും സംയുക്ത ഏകോപനം തുടരുന്നതിന്റെ പ്രാധാന്യവും സുപ്രീം കൗൺസിൽ ഉയർത്തിക്കാട്ടി. ബഹ്‌റൈൻ സ്ത്രീകളെ ശാക്തീകരിക്കാനും അവരുടെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കാനുമുള്ള സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള കൗൺസിലിന്റെ തീരുമാനത്തെ ഹലാ അൽ അൻസാരി പ്രത്യേകം എടുത്തുകാട്ടി.









