bahrainvartha-official-logo
Search
Close this search box.

കുടുംബ സംഗമം; പതിനഞ്ച്കാരനിൽ നിന്നും കോവിഡ് പകർന്നത് എട്ട് പേർക്ക്

contact

മനാമ: പതിനഞ്ച് വയസ്സുകാരനായ ബഹ്‌റൈനിയിൽ നിന്ന് എട്ട് പേർക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തി. കുടുംബ സംഗമത്തിനിടെ കണ്ടുമുട്ടിയ മൂന്ന് വ്യത്യസ്ഥ കുടുംബത്തിലെ എട്ട് പേർക്കാണ് പതിനഞ്ചു വയസുകാരിനിൽ നിന്ന് രോഗം പിടിപെട്ടത്. പ്രതിവാര കോൺടാക്ട് ട്രാക്കിങ് അപ്‌ഡേറ്റിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയമാണ് വിവരങ്ങൾ പുറത്തുവിട്ടത്.

ജൂലൈ 29 നും ഓഗസ്റ്റ് 4 നും ഇടയിൽ ആകെ 771 പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയിട്ടുണ്ട് .അതിൽ 649 എണ്ണം പ്രാദേശിക അണുബാധകളാണെന്നും മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോവിഡ് സ്ഥിരീകരിച്ച 54 കാരിയായ സ്വദേശി വനിതയിൽ നിന്നും ഒരു കുടുംബത്തിനുള്ളിലെ ആറ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!