മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിലെ മുതിർന്ന അംഗങ്ങളായ പി.പി.പവിത്രൻ, സാജൻ വർഗീസ് എന്നിവർക്ക് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അവസരത്തിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള മൊമെന്റോയും, സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ പൊന്നാടയും അണിയിച്ചു സമാജത്തിൻ്റെ യാത്രയയപ്പ് നൽകി. സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് ,അസിസ്റ്റന്റ് സെക്രട്ടറി വർഗ്ഗീസ് ജോർജ്ജ് ,ട്രഷറർ മനോജ് സുരേന്ദ്രൻ മെംബർഷിപ്പ് സെക്രട്ടറി ശരത് നായർ ,ലൈബ്രേറിയൻ വിനൂപ് , ഇൻഡോർ ഗെയിംസ് സെക്രെട്ടറി പോൾസൺ , സാഹിത്യ വിഭാഗം സെക്രെട്ടറി, ഫിറോസ് തിരുവത്ര, കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരി, ഇൻേറണൽ ഓഡിറ്റർ മഹേഷ് ജി പിള്ളൈ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.