മനാമ: ടോക്കിയോ ഒളിമ്പിക്സിൽ വനിതകളുടെ 10,000 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡൽ നേടിയ ബഹ്‌റൈൻ അത്‌ലറ്റ് കൽക്കിദൻ ഗെസാഹെഗ്‌നിയുടെ വിജയത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ അഭിനന്ദിച്ച് നാഷണൽ ഗാർഡ് കമാൻഡർ ജനറൽ ശൈഖ് മുഹമ്മദ് ബിൻ ഈസ അൽ ഖലീഫ. രാജ്യത്തെ കായിക മേഖലയ്ക്ക് രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയും കിരീടാവകാശിയും നൽകുന്ന പിന്തുണയുടെ ഫലമാണ് ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞു. ഓട്ട മത്സരത്തിൽ വെള്ളി മെഡൽ നേടിയ കൽക്കിദൻ ഗെസാഹെഗ്നെയുടെ മികച്ച പരിശ്രമങ്ങളെയും ഓട്ടത്തിലുടനീളമുള്ള അവരുടെ മികച്ച പ്രകടനത്തെയും ഷെയ്ഖ് മുഹമ്മദ് ബിൻ ഈസ അഭിനന്ദിച്ചു.
സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ, ജനറൽ സ്പോർട്സ് അതോറിറ്റി മേധാവി, ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ്, എച്ച് എച്ച് ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ പ്രവർത്തങ്ങളെയും അദ്ദേഹം പ്രശംസിച്ചു.