മനാമ: കുറഞ്ഞ വിലയ്ക്ക് കൂടുതൽ സാധനങ്ങൾ വാങ്ങാൻ അവസരമൊരുക്കി ലുലു ഹൈപർമാർക്കറ്റ് BD 1-2-3 ഷോപ്പിങ് ഓഫറുകൾ പ്രഖ്യാപിച്ചു. പലചരക്ക്, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, പാദരക്ഷകൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവ ഈ ഓഫറുകളിൽ ലഭ്യമാകും. ഇന്ന് ആഗസ്റ്റ് 11 തുടങ്ങുന്ന ഓഫർ മേള ആഗസ്റ്റ് 21 വരെ നീളും. ബഹ്റൈനിലെ എല്ലാ ലുലു ഹൈപർ മാർക്കറ്റുകളിലും നേരിട്ടെത്തിയും ഓൺലൈൻ വഴിയും ഷോപ്പിങ് നടത്താം. കുറഞ്ഞ വിലക്ക് ഒരു ട്രോളി നിറയെ ഇഷ്ടസാധനങ്ങൾ വാങ്ങാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ഇതിലൂടെ ഒരുങ്ങിയിരിക്കുന്നത്.
