മനാമ: ദക്ഷിണ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് ഒരു കടയിൽ നിന്ന് സ്വർണം മോഷ്ടിച്ച 38കാരനെ അറസ്റ്റ് ചെയ്തു. സ്വർണ മോഷണ കേസുകളുമായി ബന്ധപ്പെട്ട് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നും അറസ്റ്റിലേക്ക് നീങ്ങിയതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പോലീസ് അന്വേഷിക്കുന്ന മറ്റ് ചില കേസുകളിലെയും പ്രതിയാണ് ഇയാൾ. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണ്.