മനാമ: ചെറിയ ട്രാഫിക്ക് അപകടങ്ങൾക്ക് പരസ്പര ധാരണയോടെ ഇൻഷുറൻസ് കമ്പനികൾ മുഖേന പരിഹരിക്കുന്ന പുതിയ പദ്ധതിയെ കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ ട്രാഫിക്ക് കൾച്ചർ ഡയറക്ടറേറ്റ് 3800 ൽ അധികം ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ഡെലിവറി നടത്തുന്നവർ , കാർ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്ന കമ്പനികളിലെ ഡ്രൈവർമാർ തുടങ്ങിയവരാണ് ക്ലാസിൽ പങ്കെടുത്തത്.
ചെറിയ അപകടങ്ങളുണ്ടായാൽ പാലിക്കേണ്ട പുതിയ നടപടികളുടെ കുറിച്ചും അപകടങ്ങൾ എങ്ങനെയാണ് ഇ ട്രാഫിക് ആപ്പ് വഴി രജിസ്റ്റർ ചെയ്യണ്ടതെന്നും ഇൻഷുറൻസ് കമ്പനികളുമായി എങ്ങനെ ആണ് ബന്ധപ്പെടേണ്ടതെന്നും ക്ലാസ്സിൽ പങ്കെടുത്തവർക്കായി ട്രാഫിക് കൾച്ചർ ഡയറക്ടറേറ്റ് വിശദീകരിച്ചു. എല്ലാവരും കർശനമായി പുതിയ നിയം പാലിക്കണമെന്നും വാഹന ഉടമകൾ വാഹനത്തിന്റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്നും ഡയറക്ടറേറ്റ് കൂട്ടിച്ചേർത്തു.