മനാമ: ഇന്ത്യയുടെ 75 ാം സ്വാതന്ത്ര്യദിനാഘോഷത്തിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളുമായി കെഎംസിസി ബഹ്റൈന്‍. ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘ഇന്ത്യ@75’ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കുചേര്‍ന്നാണ് കെഎംസിസി ബഹ്റൈന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ചുള്ള സ്വാതന്ത്ര്യദിന പ്രഭാഷണം ഓഗസ്റ്റ് 13 ന് നടക്കും.
വൈകിട്ട് 6.30ന് സൂം വഴി നടക്കുന്ന സംഗമത്തില്‍ എംപിയും പ്രമുഖ വാഗ്മിയുമായ എംപി അബ്ദുല്‍ സമദ് സമദാനി പ്രഭാഷണം നടത്തും. മറ്റ് പ്രമുഖര്‍, കെഎംസിസി നേതാക്കള്‍ സംബന്ധിക്കുമെന്നും ഇന്നലെകളിലെ ഇന്ത്യയെ ഓര്‍ത്തെടുക്കുന്ന പ്രസ്തുത സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും കെഎംസിസി ബഹ്റൈന്‍ ഭാരവാഹികള്‍ അറിയിച്ചു.