മനാമ: പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരിയുടെ (പാൻ ബഹറൈൻ) പുതിയ ഭരണസമിതിയുടെ പ്രവർത്തനോൽഘാടനം മാർച്ച് 30 ശനിയാഴ്ച വൈകിട്ട് എട്ടുമണിക്ക് ബാൻ സാങ് തായി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് പാൻ പ്രസിഡൻറ് ശ്രീ. പി വി മാത്തുക്കുട്ടി, ജനറൽ സെക്രട്ടറി ശ്രീ. ജോയി വർഗീസ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പ്രസ്തുത ചടങ്ങിൽ വച്ച്, പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന പാൻ ഫൗണ്ടർ പ്രസിഡണ്ട് ശ്രീ. പൗലോസ് പള്ളിപ്പാടൻ, സീനിയർ അംഗങ്ങളായ ശ്രീ. ഡേവിസ് ഗർവാസീസ്, ശ്രീ. റോയ് പഞ്ഞിക്കാരൻ എന്നിവർക്ക് സമുചിതമായ യാത്രയയപ്പ് നൽകും എന്ന് കോർ ഗ്രൂപ്പ് ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.
പ്രസ്തുത പരിപാടിയിൽ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഗാനമേളയും ഉണ്ടായിരിക്കും എന്ന് പ്രോഗ്രാം കൺവീനർ ശ്രീ. റെയ്സൺ വർഗീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 39952725 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.