സലഫി സെന്റർ ‘തദ്കിറ’ സംഘടിപ്പിക്കുന്നു

മനാമ: സലഫി സെന്റർ എല്ലാ മാസത്തേയും  അവസാനത്തെ വെള്ളിയാഴ്ചകളിൽ നടത്തി, വരാറുള്ള മാസാന്ത വിജ്ഞാന വേദിയായ തദ്കിറ  വെള്ളിയാഴ്ച (29/03/19) രാത്രി 8 മണിക്ക് ഹൂറ  സെന്റർ മദ്രസ ഹാളിൽ വെച്ചു നടക്കും. മൂസ സുല്ലമി (മടക്കയാത്രയ്ക്ക്  ഒരുങ്ങുക), ഹാരിസുദീൻ  പറളി (ശഅബാൻ മാസത്തിന്റെ പ്രത്യേകതകൾ) എന്നിവർ യഥാക്രമം വിഷയങ്ങൾ അവതരിപ്പിച്ചു  സംസാരിക്കും. പരിപാടിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്കും സൗകര്യമുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വിവരങ്ങൾക്ക് 39807246,39207830