മനാമ: ബഹ്‌റൈൻ പ്രതിഭയുടെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷ് നിർവഹിക്കുന്നു. Zoom ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കുന്ന പരിപാടി ആഗസ്ത് 15 ഞായറാഴ്ച ബഹ്‌റൈൻ സമയം വൈകീട്ട് 6.30നാണ് . (ഇന്ത്യൻ സമയം രാത്രി 9 ).
സ്വാതന്ത്ര്യ ദിനമായ ആഗസ്ത് 15 രാവിലെ 7 മണി മുതൽ ബഹ്‌റൈൻ കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിൽ ബഹ്‌റൈൻ പ്രതിഭയുടെ 75 പ്രവർത്തകർ രക്തദാനം നടത്തുന്നുമുണ്ട്. ഇതോടൊപ്പം വരും ദിവസങ്ങളിൽ വിവിധ പരിപാടികൾ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്നുണ്ട്.
ഏവരെയും പ്രതിഭയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി പ്രതിഭ ജനറൽ സെക്രട്ടറി എൻ.വി. ലിവിൻകുമാറും വൈസ് പ്രസിഡണ്ട് കെ.എം. രാമചന്ദ്രനും പ്രസ്താവനയിലൂടെ അറിയിച്ചു.