മനാമ: തണൽ വീടുകളിലെ അംഗങ്ങൾക്കും സന്നദ്ധ സേവകർക്കും തണൽ എല്ലാ വർഷങ്ങളിലും നൽകിവരുന്ന ഓണക്കോടിയും സ്നേഹസമ്മാനങ്ങളും ഈ വർഷവും തുടരുമെന്ന് ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.
കോവിഡ് കാലത്ത് പ്രയാസമനുഭവിക്കുന്ന തെരുവിന്റെ മക്കളുടെ പുനരധിവാസത്തിനായി കോഴിക്കോട് ആരംഭിച്ച “ഉദയം ഹോമി” ലുള്ള ഏകദേശം മുന്നോറോളം പേർക്കും പുതുവസ്ത്രം നൽകാൻ തീരുമാനിച്ചതിനാൽ കഴിഞ്ഞവർഷം നൽകിയതിന്റെ ഇരട്ടിയോളം ഈ പ്രാവശ്യം നൽകേണ്ടിവരുമെന്നും അതിന് നല്ലവരായ പ്രവാസികളുടെ സഹകരണം ഉണ്ടാവണമെന്നും അറിയിപ്പിൽ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 39301252, 39614255, 334 335 30 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.