മനാമ: 28 വയസ്സുകാരനായ പ്രവാസിയിൽ നിന്നും 12 സഹപ്രവർത്തകർക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തി. നാല് വ്യത്യസ്ത താമസസ്ഥലങ്ങളിലാണ് ഇവർ താമസിച്ചിരുന്നത്. ആഗസ്റ്റ് 5 മുതൽ 11 വരെയുള്ള കോൺടാക്റ്റ് ട്രെയ്‌സിംഗിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട് വ്യക്തമാക്കുന്നു.