മനാമ: ഐ സി എഫ് ബഹ്‌റൈൻ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 75 ആമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കുന്നു. ഇന്ന് ആഗസ്ത് 15 നു ഞായർ രാത്രി ബഹ്‌റൈൻ സമയം 8 മണിക്ക് നടക്കുന്ന പരിപാടിയിൽ മുഹമ്മദലി സഖാഫി വള്ളിയാട് മുഖ്യ പ്രഭാഷണം നടത്തും. ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും. മദ്രസ വിദ്യാർത്ഥികൾക്കായി “ഇന്ത്യൻ ദേശീയ പതാക” രചന മത്സരവും സംഘടിപ്പിക്കുന്നുണ്ട്.