പടവ് മെഡിക്കൽ ക്യാമ്പ് ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു

WhatsApp Image 2021-08-15 at 2.46.45 PM

മനാമ: ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു പടവ് കുടുംബ വേദി ആസ്റ്റർ ഹോസ്പിറ്റലുമായി സഹകരിച്ച് ഓഗസ്റ്റ് 14 മുതൽ 31 വരെ നടത്തപെടുന്ന സൗജന്യ മെഡിക്കൽ ക്യാബിന്റെ ഉത്ഘാടനം ആസ്റ്റർ ഹോസ്പിറ്റലിന്റെ സനദ് ബ്രാഞ്ചിൽ നടത്തപെടുകയുണ്ടായി. പടവ് രക്ഷാധികാരി ഷംസ് കൊച്ചിൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻകമ്മ്യൂണിറ്റി റിലീഫ് ഫണ്ട്‌ ചെയർമാൻ Dr. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇത് പോലെ യുള്ള മെഡിക്കൽ ക്യാമ്പ് എല്ലാ ബഹ്‌റൈൻ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപെട്ടു. പടവിന്റെ മെഡിക്കൽ ക്യാമ്പിനെ അനുമോദിച്ചതോടൊപ്പം എല്ലാ വിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഗഫൂർ കൈപമംഗലം മുഖ്യ അതിഥി ആയിരുന്നു. ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും അദ്ദേഹം സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു. പ്രസിഡന്റ് സുനിൽ ബാബു മെഡിക്കൽ ക്യാമ്പിന്റ പ്രവർത്തന്നങ്ങൾ വിശദികരിച്ചു സംസാരിച്ചു. സാമൂഹിക പ്രവർത്തകനായ സയീദ് ഹനീഫ് , ആസ്റ്റർ മാനേജർ രജിത് രാജൻ, മാർക്കറ്റിങ് മാനേജർ സുൽഫികർ അലി എന്നിവർ മെഡിക്കൽ ക്യാമ്പിന് ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു.

മെഡിക്കൽ ക്യാമ്പ് പ്രോഗ്രാം കൺവീനർ, രാസിൻ ഖാൻ, ഉമ്മർ പാനായിക്കുളം, സത്താർ ആലുവ, ഹക്കീം പാലക്കാട്‌, മണികണ്ഠൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പടവ് ജനറൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി പരിപാടി യിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!