ഐ.സി.എഫ് ബഹ്‌റൈൻ മഹ്ളറത്തുൽ ബദരിയ്യ വാർഷികം ഇന്ന്(വ്യാഴം)

മനാമ: ഐ.സി.എഫ്. സെൻട്രൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മാസാന്തം നടന്നു വരുന്ന മഹ്ളറത്തുൽ ബദ് രിയ വാർഷികം ഇന്ന് (വ്യാഴം) രാത്രി 9 മണിക്ക് നടക്കും. ഗുദൈബിയ സുന്നി സെന്റ റിൽ ആർ.എസ്.സി നാഷനൽ ചെയർമാൻ അബ്ദു റഹീം സഖാഫി പ്രഭാഷണം നടത്തും. മമ്മൂട്ടി മുസ്ലിയാർ, ഷംസുദ്ധീൻ സഖാഫി, സുബൈർ മാസ്റ്റർ നേതൃത്വം നൽകും.

സൽമാബാദ് സുന്നി സെന്ററിൽ നടക്കുന്ന ആത്മീയ മജ്ലിസിൽ ആർ.എസ്.സി.മുഹറഖ് സെൻട്രൽ ട്രൈനിംഗ് കൺവീനർ അഷ്റഫ് അഹ്സനി എടക്കര പ്രഭാഷണം നടത്തും. അൻവർ സലീം സഅദി , അബ്ദുൾ സലാം മുസ്ലിയാർ, ഹംസ ഖാലിദ് സഖാഫി എന്നിവർ നേതൃത്വം നൽകും.