ലാൽസൺ തുടർചികിത്സ: സംഘടനാ നേതാക്കൾ ഡോ: ഗംഗാധരനുമായി കൂടിക്കാഴ്ച നടത്തി

മനാമ: ബഹ്‌റൈനിൽ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന, ഇപ്പോൾ കാൻസർ ചികിത്സാർത്ഥം നാട്ടിൽ ഒട്ടനവധി സുമനസ്സുകളുടെയും സംഘടനകളുടെയും സഹായത്തോടെ ചികിൽസ തുടരുന്ന ലാൽസന് വേണ്ടി, ബഹ്‌റൈനിൽ സന്ദർശനത്തിന് വന്ന ഡോ: വി.പി. ഗംഗാധരനുമായി സംഘടനാ പ്രതിനിധികൾ ചർച്ച നടത്തി. ഡോ: ഗംഗാധരൻ ബഹ്‌റൈനിൽ കാൻസർ കെയർ ഗ്രൂപ്പ് സെമിനാറിന് വന്നിറങ്ങിയ ഉടനെ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ആദ്യം അന്വേഷിച്ചത് ലാൽസന്റെ ചികിത്സാ കാര്യം ആയിരുന്നു.

ഐ. വൈ.സി.സി യുടെ ഭാരവാഹികൂടിയായിരുന്ന ലാൽസന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകളുമായി ഡോ: ഗംഗാധരനുമായി ഐ. വൈ. സി. സി. പ്രതിനിധികളായ ധനേഷ് എം. പിളള, ലിനു സാം എന്നിവർ കൂടിക്കാഴ്ച നടത്തി. കാൻസർ കെയർ ഗ്രൂപ്പ് പ്രതിനിധികളായ ഡോ: നിഷ പിള്ള, കെ. ടി. സലിം, ഷേർലി തോമസ് എന്നിവരും സന്നിഹിതരായിരുന്നു. നാട്ടിൽ ഡോ: ഗംഗാധരന്റെയും മറ്റ് ഡോക്ടർ മാരുടെയും വലിയൊരു മെഡിക്കൽ ടീം ലാൽസന്റെ ചികിത്സക്കായി രംഗത്തുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!