മനാമ: റെസിഡൻസി പെർമിറ്റ് നിയമങ്ങൾ ലംഘിക്കുകയും സ്പോൺസർമാരുടെ സമ്മതമില്ലാതെ ഓടിപ്പോവാൻ ജോലിക്കാരെ സഹായിക്കുകയും ചെയ്ത 17 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് ഡയറക്ടറേറ്റ് 15 എത്യോപ്യയൻ കെനിയൻ സ്ത്രീകളെയും രണ്ട് ബഹ്‌റൈൻ ബംഗ്ലാദേശി സ്വദേശികളെയും അറസ്റ്റ് ചെയ്തു. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കമ്മ്യൂണിറ്റി പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി കേസുകളും പരാതികളും സ്വീകരിക്കുന്നതിന് ഡയറക്ടറേറ്റ് എല്ലാ സമയവും പ്രവർത്തിക്കുന്ന ഹോട്ട് ലൈൻ ആരംഭിച്ചിട്ടുണ്ട്.