bahrainvartha-official-logo
Search
Close this search box.

രാജ്യത്തെ പ്രാദേശിക വിനോദസഞ്ചാര വ്യവസായത്തെ പിന്തുണയ്ക്കുന്നതിനായി പുതിയ പദ്ധതിയുമായി ബി‌ ടി‌ ഇ‌ എ

bahrain

മനാമ: ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി പ്രാദേശിക വിനോദസഞ്ചാര വ്യവസായത്തെ പിന്തുണയ്ക്കുന്നതിനായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. പ്രാദേശിക ടൂറിസ വ്യവസായത്തെ പിന്തുണച്ചുകൊണ്ട് ടൂർ ഓപ്പറേറ്റർമാരുടെ സഹായത്തോടെ സഞ്ചാരികളെ രാജ്യത്തിനുള്ളിലുള്ള സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്.

ബി‌ ടി‌ ഇ‌ എ യും നിരവധി പ്രാദേശിക ഡെസ്റ്റിനേഷൻ മാനേജുമെന്റ് കമ്പനികളും തമ്മിൽ നടത്തിയ ഒരു വെർച്വൽ മീറ്റിംഗിലാണ് പ്രഖ്യാപനം നടത്തിയത്. ബഹ്‌റൈനിലെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി സ്വകാര്യ മേഖലയുമായി സഹകരിക്കേണ്ടതിന്റെ പ്രാധാന്യം ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി ഡെപ്യൂട്ടി സി‌ ഇ‌ ഒ ഫാത്തിമ അൽസൈറാഫി ചൂണ്ടിക്കാട്ടി.

ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ യാത്രാ പ്രോത്സാഹന പരിപാടി ടൂറിസം വ്യവസായത്തെ പകർച്ചവ്യാധിയിൽ നിന്ന് കരകയറാൻ സഹായിക്കുമെന്നും ബഹ്റൈനിലെ ടൂറിസത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുമെന്നും അൽസൈറാഫി പറഞ്ഞു. ടൂറിസം മേഖല പ്രവർത്തനം ആരംഭിക്കുന്നതിലൂടെ ബഹ്റൈനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും ടൂറിസം സ്ഥാപനങ്ങളും മറ്റും സജീവമാക്കാൻ സാധിക്കുമെന്നും അൽസൈറാഫി കൂട്ടിച്ചേർത്തു.

ബി‌ ടി‌ ഇ‌ എയുടെ പുതിയ പദ്ധതികൾ ബഹ്‌റൈനെ ടൂറിസത്തിന് അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നതിന് പ്രാദേശിക ടൂർ ഓപ്പറേറ്റർമാരെ പിന്തുണയ്ക്കുകയും ബഹ്റൈനിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണവും അവരുടെ താമസത്തിന്റെ ദൈർഘ്യവും വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് വിസിറ്റ് ബഹ്‌റൈന്റെ സി ഇ ഓ അലി അമ്രല്ല പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!