മനാമ: ഇന്ത്യ @ 75 ആഘോഷങ്ങളുടെ ഭാഗമായി കെഎംസിസി ബഹ്റൈൻ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് കുട്ടികൾക്കായി ചിത്ര രചന മത്സരം നടത്തി. കുട്ടികളെ ജൂനിയർ, സീനിയർ വിഭാഗങ്ങളായി തിരിച്ച് രണ്ടു സെഷനുകളായി മനാമ കെഎംസിസി ഓഫീസിൽ വെച്ചാണ് മത്സരം നടത്തിയത്. സുനിത വ്യാസ്, സംസമ എന്നീ അദ്ധ്യാപികമാർ മത്സരം നിയന്ത്രിച്ചു.
പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് മത്സരത്തിന് ശേഷം വിതരണം ചെയ്തു. മത്സരത്തിന്റെ ഫലം കെഎംസിസി ബഹ്റൈന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിൽ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ മൻസൂർ പിവി സ്വാഗതം പറഞ്ഞു. ഗഫൂർ കൈപമംഗലം, മുസ്തഫ കെപി, റസാഖ് മൂഴിക്കൽ, ശംസുദ്ധീൻ വെള്ളികുളങ്ങര, എപി ഫൈസൽ, നൂറുദ്ധീൻ മുണ്ടേരി, അഷ്റഫ് തോടന്നൂർ, കെകെസി മുനീർ, ആശിഖ് പൊന്നു, മഹ്മൂദ് പെരിങ്ങത്തൂർ, മൊയ്തീൻ പേരാമ്പ്ര, മാസിൽപട്ടാമ്പി ,സഹീർ കാട്ടാമ്പള്ളി, അലി അക്ബർ, ഷറഫുദ്ധീൻ,ഉമർ മലപ്പുറം, റിയാസ് കെവി, റിയാസ് ഒമാനൂർ, അബീഷ്മാസ്റ്റർ ഹാഫിസ്, അസീസ് തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നൽകി.