ചാവക്കാട്: ദീർഘകാല ബഹ്‌റൈൻ പ്രവാസിയും, കെഎംസിസി സൗത്ത് സോണ് സജീവ പ്രവർത്തകനും ആയിരുന്ന ബീരാന്റകത്ത് വീട്ടിൽ ബീരാൻ കുഞ്ഞി (58) അന്തരിച്ചു. ബീരാൻകുഞ്ഞി സാഹിബ് ഏകദേശം ഒരു വർഷം മുമ്പാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചത്. അണ്ഡലസ് ഗാർഡനിലെ ജോലിക്കാരനായിരുന്നു ബീരാൻകുഞ്ഞി സാഹിബ്.
കെഎംസിസി പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ബീരാൻ കുഞ്ഞി സാഹിബിന്റെ മരണത്തിൽ ബഹ്‌റൈൻ കെഎംസിസി സൗത്ത് സോണ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി, അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നമസ്കാരവും നടത്തി. തൃശൂർ ജില്ലയിലെ പുന്നയൂർക്കുളം പഞ്ചായത്തിൽ മന്നലാംകുന്നു, കിണർ ആണ് സ്വദേശം. കോവിഡ് ബാധിതനായി ചികിത്സയിൽ ഇരിക്കേ ആഗസ്റ്റ് 16ന് പുലർച്ചേയായിരുന്നു മരണം. ശരീഫയാണ് ഭാര്യ, മക്കൾ: ഷെമീറ, ഷംസീർ മരുമക്കൾ: സിലു ഷംസീർ, സലീം കാദർ ദുബായ്.