മനാമ: മഹിന്ദ്ര മോട്ടോർസ് സ്പോൺസർ ചെയ്യുന്ന കേരള സൂപ്പർ ലീഗ് സീസൺ 4 ന് ഇന്ന് രാത്രി 9 മണിക്ക് മാതാ സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും .
ബിഫാ പ്രസിഡന്റ് അബ്ദുൽ മുനീർ , അസ്സാക്കോ മാനേജിങ് ഡയറക്ടർ ഖാൻ സാഹിബ് എന്നിവർ കിക്കോഫ് ചെയുന്ന ഉൽഘാടന മത്സരത്തിൽ കരുത്തരായ എഫ്‌സി കേരളായും ഗോവൻ ചാമ്പ്യന്മാരായ സ്പോർട്ടിങ് എഫ്‌സി യും ഏറ്റുമുട്ടും.
രണ്ടാം മത്സരത്തിൽ യുവ കേരള , കേരള ഹൗസ് നെയും മുൻ ചാംപ്യൻമാരായ ഷോസ്റ്റോപ്പർസ് മറീന എഫ്‌സി യെ നേരിടും . തീ പാറുന്ന നാലാം മത്സരത്തിൽ കെഎംസിസി ഇന്ത്യൻ സോഷ്യൽ ഫോറത്തിനെയും ആതിഥേയരായ അൽ കേരളാവി മിഡ്ലാൻഡ് എഫ്‌സി യെ നേരിടും.