മനാമ: അശൂറാ ദിനാചരണങ്ങളുടെ വിജയകരമായ പര്യവസാനങ്ങൾക്ക് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നൽകിയ പിന്തുണകൾക്ക് നന്ദിയും കടപ്പാടും രേഖപ്പെടുത്തി ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ. കൊവിഡ് സാഹചര്യത്തിലും അശൂറാ സീസൺ വിജയിച്ചത് രാജാവിൻറെ ഈ പിന്തുണയുള്ളതിനാലാണെന്ന് ആഭ്യന്തര മന്ത്രി ചൂണ്ടികാട്ടി.
രാജാവിന്റെ പിന്തുണ പൗരന്മാരുടെ സുരക്ഷയിലുള്ള രാജകീയ താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. അശൂറ സീസണിന് സമാപനം കുറിച്ചുകൊണ്ടുള്ള രാജാവിന്റെ മത സ്വാതന്ത്ര്യ സൗഹാർദ പ്രസ്താവനയെയും അദ്ദേഹം ഊന്നിപ്പറഞ്ഞു. കൊവിഡ് സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷയ്ക്കും രാജ്യത്തിൻറെ പുരോഗതിക്കും രാജാവ് ചെയ്ത നടപടികൾ ഏറെ സഹായകരമായെന്നും മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ വ്യക്തമാക്കി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പിന്തുണയെയും അദ്ദേഹം അഭിനന്ദിച്ചു, ബഹ്‌റൈൻ ടീമിനെ നയിക്കുന്നതിൽ കിരീടാവകാശിയുടെ പ്രധാന പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സിന്റെ വിജയകരമായ ശ്രമങ്ങൾക്ക് ഇത് കാരണമായെന്നും അന്താരാഷ്ട്ര തലത്തിൽ ഈ ശ്രമങ്ങൾ പ്രശംസിക്കപ്പെട്ടുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആളുകളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് മുൻകരുതൽ നടപടിക്രമങ്ങൾ ക്രമീകരിക്കുന്നതിൽ ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സിന്റെ പങ്കിനെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.