bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ പ്രതിഭ പഠനോപകരണ സമാഹരണ ക്യാംപെയ്ൻ ‘ഓണമധുരം 2021’ സംഘടിപ്പിച്ചു

WhatsApp Image 2021-08-21 at 6.59.56 PM

മനാമ: ഉത്രാട ദിനത്തിൽ ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിച്ച പഠനോപകരണ സമാഹരണ ക്യാംപെയ്ൻ ഓണമധുരം 2021ന്റെ ഭാഗമായി പായസ വിതരണം നടത്തി. പ്രതിഭയുടെ നേതൃത്വത്തിൽ 1500 ലിറ്റർ പ്രഥമനാണ് 2500ൽ അധികം വീടുകളിലേക്ക് തയാറാക്കി എത്തിച്ചു നൽകിയത്.

കേരളത്തിലെ കുട്ടികളുടെ പഠനോപകരണ സമാഹരണത്തിനുള്ള ക്യാംപെയ്ൻ പ്രവർത്തനമായാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്. മുഴുവൻ മനുഷ്യ സ്നേഹികളും ഈ ക്യാംപെയ്ൻ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിഭ ഭാരവാഹികൾ അറിയിച്ചു.

പതിമൂവായിരത്തിലധികം ആളുകൾക്ക് കഴിക്കാൻ ആവശ്യമായത്രയും പായസം പ്രതിഭ അംഗങ്ങളുടെ നേതൃത്വത്തിലാണ് പാകം ചെയ്തത്. ഇത്രയും വലിയ അളവിൽ പായസം പാകം ചെയ്യാൻ വലിയ അധ്വാനമാണ് വേണ്ടി വന്നത്, പ്രതിഭ നേതാക്കളും അംഗങ്ങളും ഉൾപ്പെടെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള ഒരു സംഘം ഇതിന് പുറകിൽ പ്രവർത്തിച്ചു. മുഴുവൻ ആളുകളിലേക്കും പായസം എത്തിക്കാൻ വിപുലമായ പ്രതിഭ വളണ്ടിയർമാർ കർമ്മനിരതരായി പ്രവർത്തിച്ചതിനാൽ ഭൂരിഭാഗം പ്രവാസികളും ഓണം ആഘോഷിച്ച വെള്ളിയാഴ്ച ഉച്ചക്ക് മുമ്പ് തന്നെ മുഴുവൻ ആളുകൾക്കും പായസം എത്തിച്ചു നല്കാൻ സാധിച്ചു. ഈ വലിയ ഉദ്യമത്തിന് അഹോരാത്രം പ്രയത്നിച്ച മുഴുവൻ പേരെയും അഭിവാദ്യം ചെയ്യുന്നതായി പ്രതിഭ ജനറൽ സെക്രട്ടറി എൻ.വി. ലിവിൻ കുമാറും വൈസ് പ്രസിഡണ്ട് കെഎം രാമചന്ദ്രനും അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!