ബഹുസ്വരതയുടെ മാനവിക തത്വങ്ങൾ ഉണർത്തുന്ന രാജാവിൻറെ പ്രസ്താവനയെ പ്രശംസിച്ച് പബ്ലിക് സെക്യൂരിറ്റി ചീഫ്

New Project - 2021-08-23T044627.493

മനാമ: അശൂറാ ദിനങ്ങളുടെ വിജയത്തെക്കുറിച്ചുള്ള രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ പരാമർശങ്ങൾക്ക് പബ്ലിക് സെക്യൂരിറ്റി ചീഫ് ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസ്സൻ ആത്മാർത്ഥമായ നന്ദിയും അഭിനന്ദനവും അറിയിച്ചു. ബഹ്റെെനെ ദേശീയ മൂല്യങ്ങളുടെും മാനവിക തത്വങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും ബഹുസ്വരതയുടെയും ഒരു ഉദാഹരണമായി ഉയർത്തിക്കാട്ടുമെന്ന രാജാവിന്റെ പ്രസ്താവനയെ അദ്ദേഹം പ്രശംസിച്ചു.

അശൂറാ സീസണിന്റെ വിജയത്തിനായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നൽകിയ പിന്തുണയെയും അദ്ദേഹം പ്രത്യേകം എടുത്ത് പറഞ്ഞു.

സീസണിലെ സുരക്ഷാ ശ്രമങ്ങൾ ഒരു ദേശീയ സംവിധാനത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശങ്ങൾ വിലമതിക്കുന്നതായിരുന്നുവെന്നും എല്ലാ സുരക്ഷാ ആവശ്യകതകൾക്കും ഭരണാധികാരികളുടെ നിർദേശങ്ങൾ പിന്തുടർന്നതായും അദ്ദേഹം പറഞ്ഞു. കൂടാതെ, സാമൂഹിക പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സുരക്ഷാ സേവനങ്ങളെന്നും അദ്ദേഹം ചൂണ്ടികാട്ടി.

കൊവിഡിനെതിരായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനായി മതപണ്ഡിതർ, മാനേജർമാർ, കമ്മ്യൂണിറ്റി സെന്ററുകളിലെത്തുന്ന സന്ദർശകർ എന്നിവർ തമ്മിലുള്ള സഹകരണത്തെ കുറിച്ചും താരിഖ് അൽ ഹസ്സൻ എടുത്ത് പറഞ്ഞു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ അസാധാരണമായ ആഗോള ആരോഗ്യ സാഹചര്യങ്ങൾക്കുള്ളിൽ നിന്നാണ് ഈ സീസൺ അടയാളപ്പെടുത്തിയത്. അതിനാൽ, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മുൻകരുതൽ നടപടികൾ പാലിക്കേണ്ടത് അത്യാവശ്യമായിരുന്നു. ഈ അശൂറാ സീസണിന്റെ വിജയത്തിന് ബന്ധപ്പെട്ട സ്ഥാപനങ്ങളും മത സംഘടനകളും തമ്മിലുള്ള സഹകരണം വളരെ വിലപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!