മനാമ: ബഹ്റെെനിലെ സനാബീസിനു സമീപമുണ്ടായ വാഹനാപകടത്തിൽ കുതിര മരിച്ചു. ശനിയാഴ്ച വെെകുന്നേരം 5.30 ന് ബുദയ്യ ഹൈവേയിൽ ആണ് അപകടം നടന്നത്. സായാഹ്ന സവാരിക്കിടെ കുതിര അതിന്റെ ഉടമയെ ചവിട്ടി വീഴ്ത്തി അലക്ഷ്യമായി ബുദയ്യ ഹൈവേയുടെ ഒരു വശത്ത് നിന്ന് എതിർദിശയിലേക്ക് ഓടുകയും ചെയ്തപ്പോഴാണ് അപകടം സംഭവിച്ചത്. നയീമിൽ നിന്നും ജിദാഫ് ഭാഗത്തേക്കുള്ള ലൈനിൽ സഞ്ചരിച്ചിരുന്ന കാറിന് പെട്ടന്ന് ചവിട്ടി നിര്‍ത്താന്‍ സാധിച്ചില്ല. ഇതോടെ കുതിരയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കുതിര ഇടിയുടെ ആഘാതത്തില്‍ തല്‍ക്ഷണം മരിച്ചു. ഡ്രൈവർക്ക് പരിക്കില്ല. ചവിട്ടേറ്റതിനാൽ കുതിരയുടെ ഉടമ ചികിത്സ തേടി.