bahrainvartha-official-logo
Search
Close this search box.

ഐ.സി.ആര്‍.എഫ് ‘തേഴ്സ്റ്റ് ഖ്വഞ്ചേഴ്‌സ് 2021’ തുടരുന്നു

WhatsApp Image 2021-08-21 at 4.12.08 PM

മനാമ: ബഹ്‌റൈനില്‍ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്‍.എഫ്.) അവരുടെ വര്‍ഷം തോറുമുള്ള വേനല്‍ക്കാല പദ്ധതിയായ തേഴ്സ്റ്റ് ഖ്വഞ്ചേഴ്‌സ് 2021 ന്റെ ഭാഗമായി ബൊഹ്‌റാ കമ്മ്യൂണിറ്റിയുടെ സഹകരണത്തോടെ സല്‍മാന്‍ സിറ്റി വര്‍ക്ക് സൈറ്റിലെ 160 ഓളം തൊഴിലാളികള്‍ക്ക് കുടിവെള്ളവും പഴങ്ങളും വിതരണം ചെയ്തു.

കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്‌ലൈയറുകള്‍ക്കൊപ്പം ഐ.സി.ആര്‍.എഫ്. വളന്റിയര്‍മാര്‍ ഫെയ്‌സ് മാസ്‌കുകളും ആന്റി ബാക്ടീരിയല്‍ സോപ്പുകളും വിതരണം ചെയ്തു.

ഇത്തരം പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കുകയും വേനല്‍ക്കാലത്ത് എങ്ങനെ ആരോഗ്യവാന്മാരായിരിക്കണമെന്ന് അവരെ ഉപദേശിക്കുകയും ചെയ്യുക എന്നതാണ്.

ഐ.സി.ആര്‍.എഫ് തേഴ്സ്റ്റ് ഖൊഞ്ചേഴ്‌സ് കണ്‍വീനര്‍ സുധീര്‍ തിരുനിലത്ത്, ഐ.സി.ആര്‍.എഫ്. വളന്റിയര്‍മാരായ മുരളീകൃഷ്ണന്‍, നിഷാ രംഗരാജ്, രമണ്‍പ്രീത്, കൂടാതെ വര്‍ക്ക് സൈറ്റിനെ പ്രതിനിധീകരിച്ച് സ്റ്റീവന്‍ വൊര്‍മാള്‍ഡ്, സയ്യിദ് സിയാവുദ്ദിന്‍, രാജേഷ് നവ്ബഥുല എന്നിവര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!