മനാമ: അഫ്ഗാനിസ്ഥാനിൽ നിന്നും യുഎസ് പൗരന്മാരെ ഒഴിപ്പിക്കാൻ സഹായിക്കുന്നതിന് ബഹ്റൈൻ നൽകിയ പിന്തുണയ്ക്കും സഹായത്തിനും വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിക്ക് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനിൽ നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദ ബന്ധത്തിന്റെ ആഴത്തെയും ഇത് സ്ഥിതീകരിച്ചു. ഡോ. അൽ-സയാനി യുഎസുമായുള്ള ഈ പങ്കാളിത്തത്തിൽ ബഹ്റൈന്റെ അഭിമാനം പ്രകടിപ്പിച്ചു. അഫ്ഗാനിസ്ഥാനിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും പ്രാദേശിക സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനും അന്താരാഷ്ട്ര തലത്തിൽ സഹകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം ഉന്നിപ്പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ തിരികെ നൽകാനുള്ള രാജ്യത്തിന്റെ ആഗ്രഹവും അദ്ദേഹം എടുത്തു പറഞ്ഞു.