bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷ പരിപാടികൾ പുരോഗമിക്കുന്നു

New Project - 2021-08-24T110711.877

മനാമ: ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷ പരിപാടികൾ പുരോഗമിക്കുന്നു. ഈ മാസം 20 തിയ്യതി കൊടിയേറ്റത്തോടെ ആരംഭിച്ച ആഘോഷപരിപാടികളിൽ ഇതിനകം ഓണപ്പാട്ട്, സോപാന സംഗീതം, പഞ്ചാരി മേളം, മൂവി ക്വിസ്, നാദബ്രഹ്മം മ്യൂസിക്ക് ക്ലബ്ബ് അവതരിപ്പിച്ച സംഗീത പരിപാടി എന്നിവ കഴിഞ്ഞതായി പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

ചൊവ്വാഴ്ച ബഹറൈനിലെ പ്രമുഖ നാടൻപാട്ട് സംഘമായ ആരവം അവതരിപ്പിക്കുന്ന നാടൻപാട്ട് ഉണ്ടായിരിക്കും തുടർന്ന് ഓണപ്പുടവ മത്സരവും അരങ്ങേറും. 25 വ്യാഴാഴ്ച തിരുവാതിരയും സിനിമാറ്റിക്ക് ഡാൻസും നടത്തപ്പെടും, തുടർന്ന് പ്രശസ്ത തെന്നിന്ത്യൻ സിനിമാതാരം രോഹിണിയുമായി നടക്കുന്ന അഭിമുഖ സംഭാഷണം.

26 ന് നടക്കുന്ന കലാപരിപാടികൾക്ക് പ്രശസ്ത ടി.വി. അവതാരകൻ, നടനുമായ ശ്രീ രാജ് കലേഷ് നേതൃത്വം നൽകും. ഗായികയും അവതാരകയുമായ ചിത്ര പൈ, മജിഷ്യൻ മൂർത്തി, ഏരിയൽ പെർഫോമർ കിഷോർ തുടങ്ങിയവർ കലേഷിനോടൊപ്പം പരിപാടിയിൽ പങ്കെടുക്കും. 27 വെള്ളിയാഴ്ച രാവിലെ രജിസ്റ്റർ ചെയ്ത സമാജം അംഗങ്ങൾക്കുള്ള പായസവിതരണം നടക്കും, ഉച്ചക്ക് ശേഷം പായസ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച വൈകീട്ട് 8 മണിക്ക് ഗൃഹാതുരതയുടെ ഓണം എന്ന പരിപാടിയിൽ പ്രശസ്ത ഗായിക പദ്മശ്രീ കെ എസ് ചിത്രയുമായുള്ള ലൈവ് പ്രോഗ്രാമും ഉണ്ടായിരിക്കും. ബഹറൈൻ കേരളീയ സമാജത്തിൻ്റെ ഫേസ്ബുക്ക് പേജിലും സൂം പ്ലാറ്റ് ഫോമിലുമാണ് ആണ് നടക്കുന്നതെന്നും പരിപാടികൾക്ക് മികച്ച സഹകരണമാണ് ലഭിക്കുന്നതെന്നും സൂം പ്ലാറ്റ് ഫോമിൽ പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണെന്ന് ബി.കെ.എസ് പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, ഓണാഘോഷ കമ്മിറ്റി കൺവീനർ ദിലീഷ്, ജോയിൻ്റ് കൺവീനർ ആഷ്ലി കുര്യൻ എന്നിവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!