മനാമ: ബഹ്‌റൈനിൽ ഇന്നലെ ട്രക്കും കാറും തമ്മിലുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിലാണ് വാഹനാപകടം നടന്നത്. വാഹനത്തിൽ കുടുങ്ങിയ ഒരാളെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനായി 5 ആംബുലൻസുകൾ വിന്യസിച്ചു. അപകടത്തിൽ 5 പേർ മരിക്കുകയും ഒരാൾക്ക് പരിക്കും സംഭവിച്ചു. മരിച്ച 5 പേരും ഏഷ്യൻ വംശജരാണ്. സംഭവ സ്ഥലം സന്ദർശിച്ചു ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൈക്കൊണ്ടതായി ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.
Traffic accident between a vehicle and a truck in Salman Industrial City. The civil defence rescued a trapped person and the National Ambulance deployed 5 vehicles. The accident led to 5 deaths and 1 injury. Concerned authorities at the scene.
— Ministry of Interior (@moi_bahrain) August 23, 2021