bahrainvartha-official-logo
Search
Close this search box.

അഫ്ഗാനിൽ സ്ഥിതിഗതികൾ ശാന്തമാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ബഹ്‌റൈൻ മന്ത്രിസഭാ യോഗം 

cabinet

മനാമ: അ​മേ​രി​ക്ക​യു​ടെ പി​ന്മാ​റ്റ​ത്തി​നു​ശേ​ഷം അ​ഫ്​​ഗാ​നി​ലു​ണ്ടാ​യ അ​സ്​​ഥി​ര​ത സ​മാ​ധാ​ന​ത്തി​ന്​ വ​ഴി​മാ​റു​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​വു​മാ​യി ചേ​ർ​ന്ന്​ അ​വി​ടെ സ​മാ​ധാ​നം പു​നഃ​സ്​​ഥാ​പി​ക്കാ​നും ജ​ന​ങ്ങ​ൾ​ക്ക്​ ക്ഷേ​മ​വും രാ​ജ്യ​ത്തി​ന്​ പു​രോ​ഗ​തി​യും ഉ​റ​പ്പാ​ക്കാ​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്ന്​ പു​തി​യ ഭ​ര​ണ​കൂ​ട​ത്തോ​ട്​ അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്​​തു. അ​ഫ്​​ഗാ​നി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ അ​മേ​രി​ക്ക​യി​ലെ​ത്തി​ക്കു​ന്ന​തി​ന്​ ബ​ഹ്​​റൈ​ൻ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഗ​ൾ​ഫ്​ എ​യ​ർ പ​ങ്കു​ചേ​ർ​ന്ന​ത്​ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന്​ വി​ല​യി​രു​ത്തി. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ഒ​രു വി​മാ​ന​ക്ക​മ്പ​നി ആ​ദ്യ​മാ​യാ​ണ്​ ഈ ​ദൗ​ത്യ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​ത്. 

കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഗു​ദൈ​ബി​യ പാ​ല​സി​ൽ ചേ​ർ​ന്ന കാ​ബി​ന​റ്റ്​ യോ​ഗ​തീ​രു​മാ​ന​ങ്ങ​ൾ ​സെ​ക്ര​ട്ട​റി വി​ശ​ദീ​ക​രി​ച്ചു. ആ​ശൂ​റ​​യോ​ട​നു​ബ​ന്ധി​ച്ച്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ പ്ര​ഭാ​ഷ​ണം രാ​ജ്യ​ത്തി​െൻറ മ​ത​സ​ഹി​ഷ്​​ണു​ത​യും വി​വി​ധ വി​ഭാ​ഗ​ങ്ങ​ളോ​ടു​ള്ള സ​മ​ഭാ​വ​ന​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​യി​രു​ന്നു​വെ​ന്ന്​ മ​ന്ത്രി​സ​ഭ വ്യ​ക്​​ത​മാ​ക്കി. കോവിഡ് -19 നെ നേരിടാനുള്ള ബഹ്‌റൈന്റെ നിരന്തരമായ പരിശ്രമങ്ങൾക്ക് പിന്തുണ നൽകിയതിന് രാജാവിന് മന്ത്രിസഭ നന്ദിയും അഭിനന്ദനവും അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള മുൻകരുതൽ നടപടികൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രിസഭ ഊന്നിപ്പറഞ്ഞു.

ബഹ്‌റൈൻ സ്ത്രീകളുടെ പുരോഗതിയും സർക്കാരിൽ അവരുടെ പ്രാധിനിധ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്ന സംരംഭങ്ങളും നയങ്ങളും വികസിപ്പിക്കുന്നത് സുപ്രീം കൗൺസിൽ ഫോർ വിമെൻ ൻറെ സഹകരണത്തോടെ തുടരുമെന്ന് മന്ത്രിസഭ ഉറപ്പ് നൽകി. മ​ന്ത്രി​മാ​ർ വി​ദേ​ശ രാ​ഷ്​​​ട്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തിൻറെ​യും വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ത്ത​തിൻറെയും റി​പ്പോ​ർ​ട്ടു​ക​ൾ സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു 2021 ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ പരിപാടികളുടെ കലണ്ടർ സംബന്ധിച്ച മന്ത്രിതല റിപ്പോർട്ടുകൾ മന്ത്രിസഭ അവലോകനം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!