bahrainvartha-official-logo
Search
Close this search box.

ബ​ഹ്​​റൈ​ന്‍ കെ.​എം.​സി.​സി സ്വാതന്ത്ര്യ ദിന മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

New Project - 2021-08-25T014414.135

മ​നാ​മ: ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ.​എം.​സി.​സി ബ​ഹ്​​റൈ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. പ്ര​ബ​ന്ധ ര​ച​ന മ​ത്സ​ര വി​ജ​യി​ക​ളെ ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ ഗ​ഫൂ​ര്‍ കൈ​പ്പ​മം​ഗ​ല​വും ചി​ത്ര​ര​ച​ന മ​ത്സ​ര വി​ജ​യി​ക​ളെ ആ​ക്​​ടി​ങ്​ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​വി. മു​സ്​​ത​ഫ​യും പ്ര​ഖ്യാ​പി​ച്ചു.

‘സ്വാ​ത​ന്ത്ര്യ​ത്തി​െൻറ 75 വ​ര്‍ഷ​ങ്ങ​ള്‍’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ പ്ര​ബ​ന്ധ​ര​ച​ന മ​ത്സ​ര​ത്തി​ല്‍ ശ​റ​ഫു​ദ്ദീ​ന്‍ ക​ട​വ​ന്‍ ഒ​ന്നാം സ്ഥാ​ന​വും ബി​ജി തോ​മ​സ് ര​ണ്ടാം സ്ഥാ​ന​വും ഖൈ​റു​ന്നീ​സ റ​സാ​ഖ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​യി സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ല്‍ സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ശ്രീ​ഭ​വാ​നി വി​വേ​ക് ഒ​ന്നാം സ്ഥാ​ന​വും പാ​ർ​ഥി ജെ​യ്ന്‍ ര​ണ്ടാം സ്ഥാ​ന​വും അ​മീ​ന റെ​ന ക​രു​വ​ന്തൊ​ടി​ക​യി​ല്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ മു​ഹ​മ്മ​ദ് നാ​സി​ഹ് നൂ​റു​ദ്ദീ​ന്‍ ഒ​ന്നാം സ്ഥാ​ന​വും ഷാ​ന ഫാ​ത്തി​മ, നൈ​മ നി​ഷാ​ദ് എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും നേ​ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!