bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ ഇന്നലെ 17631 പേരിൽ നടത്തിയ പരിശോധനയിൽ 130 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 90 പേർക്ക് രോഗമുക്തി, 1 മരണം

IMG_20210826_010307_936_edit_1466385176859

മനാമ: ബഹ്റൈനിൽ 130 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ആഗസ്ത് 25ന് 24 മണിക്കൂറിനിടെ 17631 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇവരിൽ 43 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 68 പേർക്ക് സമ്പർക്കങ്ങളിലൂടെയും 19 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 973 ആയി. ചികിത്സയിലുള്ളവരിൽ 2 പേരുടെ ആരോഗ്യനില ഗുരുതരമാണ്. 0.74% മാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

അതേസമയം 90 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 269,572 ആയി ഉയർന്നു. ഇന്നലെ മരണപ്പെട്ട ഒരാളടക്കം രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 1388 ആയി. ആകെ 58,32,213 പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും വാക്സിനേഷനും തുടരുകയാണ്. 11,38,225 പേർ ഇതുവരെ ഓരോ ഡോസും 10,81,480 പേർ രണ്ട് ഡോസും 246,335 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!