വാരിയംകുന്നത്ത് അടക്കമുള്ളവരെ ഒഴിവാക്കുന്നത്​ ചരിത്രത്തോടുള്ള ക്രൂരത – ബഹ്‌റൈൻ കെ.എം.സി.സി

New Project - 2021-08-28T045150.313

മ​നാ​മ: സ്വ​ത​ന്ത്ര ഇ​ന്ത്യ​ക്കു​വേ​ണ്ടി സ്വ​ന്തം ജീ​വ​ന്‍പോ​ലും സ​മ​ര്‍പ്പി​ച്ച വാ​രി​യം​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി അ​ട​ക്ക​മു​ള്ള​വ​രെ സ്വാ​ത​ന്ത്ര്യ​സ​മ​ര ര​ക്ത​സാ​ക്ഷി പ​ട്ടി​ക​യി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കാ​നു​ള്ള ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ണ്‍സി​ലി​ൻറെ തീ​രു​മാ​നം അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ര്‍ഹ​മാ​ണെ​ന്നും ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും കെ.​എം.​സി.​സി ബ​ഹ്‌​റൈ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ബ്രി​ട്ടീ​ഷ് അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് മ​ല​ബാ​ര്‍ ക​ലാ​പം. ഇ​തി​നെ വ​ര്‍ഗീ​യ​ല​ഹ​ള​യാ​ക്കി മാ​റ്റാ​നു​ള്ള നീ​ക്കം അ​പ​ല​പ​നീ​യ​മാ​ണ്. ഈ ​നീ​ക്കം ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ല്‍ ജീ​വ​ന്‍ പോ​ലും ബ​ലി​യ​ര്‍പ്പി​ച്ച​വ​രോ​ട് ന​ട​ത്തു​ന്ന നീ​തി​കേ​ടാ​ണെ​ന്നും സം​സ്ഥാ​ന ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ ഗ​ഫൂ​ര്‍ കൈ​പ്പ​മം​ഗ​ലം, ആ​ക്​​ടി​ങ്​ ജ​ന. സെ​ക്ര​ട്ട​റി കെ.​പി. മു​സ്ത​ഫ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. സം​ഘ്​​പ​രി​വാ​റിൻറെ കു​ഴ​ലൂ​ത്തു​കാ​രാ​യി ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ണ്‍സി​ല്‍ മാ​റി​യി​രി​ക്കു​ന്നു​വെ​ന്ന​ത്, ആ ​സ്ഥാ​പ​ന​ത്തിൻറെ വി​ശ്വാ​സ്യ​ത ത​ക​ര്‍ക്കു​ന്ന​താ​ണെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!