പ്രവാസിക്ക് തുണ ഉറ്റവരോ ഉടയവരോ അല്ല, നിസ്വാർത്ഥരായ സാമൂഹ്യ പ്രവർത്തകര്‍ മാത്രം: സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

WhatsApp Image 2021-08-28 at 3.07.32 PM

മനാമ: നന്മയുടെയും സാഹോദര്യത്തിന്റെയും യദാർത്ഥ മുഖം എന്താണെന്ന് കൊറോണ കാലം നമ്മെ ഉണർത്തിയെന്നും പഠിപ്പിച്ചെന്നും സ്വാമി പറഞ്ഞു. ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ചാപ്റ്റർ ഉദ്ഘാടനം ചെയ്ത ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തി മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് മൂലം മരണപ്പെട്ട ഹതഭാഗ്യർക്ക് അന്ത്യകർമങ്ങൾ ചെയ്യാൻ ഉറ്റവരോ ഉടയവരോ അല്ല ഉണ്ടായിരുന്നത് മറിച്ച് തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത നിസ്വാർത്ഥരായ സാമൂഹ്യ പ്രവർത്തകരാണ് അവർക്ക് ഉണ്ടായിരുന്നതെന്നും പ്രവാസലോകത്ത് അതിൽ ഉണർന്ന് പ്രവർത്തിച്ച വരാണ് ബഹ്‌റൈനിലെ സാമൂഹ്യപ്രവർത്തരെന്നും അദ്ദേഹം എടുത്ത് പറഞ്ഞു.

ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ജോൺ ഐപ്പ് അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ ജി സി സി പ്രസിഡന്റ് ബഷീർ അമ്പലായി ചാപ്റ്റർ ഭാരവാഹികളെ പരിചയപ്പെടുത്തി സംസാരിച്ചു. ജി എം എഫ് ചെയർമാൻ റാഫി പാങ്ങോട്, സെക്രട്ടറി അഡ്വ: സന്തോഷ്‌ കെ നായർ, മീഡിയ കോ ഓർഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ എന്നിവർ സംഘടനയുടെ ലക്ഷ്യങ്ങളും പരിപാടികളും അവതരിപ്പിച്ചു.

ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ സന്നദ്ധ മാധ്യമ രംഗത്തെ മഹദ് വ്യക്തിത്വങ്ങളായ സോമൻ ബേബി, ബാബു രാമചന്ദ്രൻ, അമ്പിളികുട്ടൻ, ഫ്രാൻസിസ് കൈത്തരത്ത്, നാസർ മഞ്ചേരി, ജനാർദ്ദനൻ, ജി എം എഫിന്റെ ഇതര ഗൾഫ് രാജ്യങ്ങളിലെ നേതൃത്വങ്ങളായ യു എ ഇ പ്രസിഡണ്ട്‌ അഡ്വ: മനു ഗംഗാധരൻ, സൗദിഅറേബ്യ പ്രസിഡണ്ട്‌ അബ്ദുൽ അസീസ് പവിത്ര, അൻവർ അബ്ദുളള, നിഹാസ് ഹാഷിം, നാസർ കല്ലറ, ഇബ്രാഹിം പട്ടാമ്പി, അനിൽ വെഞ്ഞാറാമൂട്, മജീദ് ചിങ്ങോലി,, ജോളി കുരിയന്‍ (വിയന്ന) പോള്‍ (ജര്‍മനി) എന്നിവർ ആശംസകൾ നേർന്ന്‍ സംസാരിച്ചു. സുഭാഷ് അങ്ങാടിക്കൽ, മണിക്കുട്ടൻ എന്നിവവർ ഓൺലൈൻ നിയന്ത്രിക്കുകയും ജൂബി നാരായണൻ അവതാരകയും ആയിരുന്നു ചടങ്ങിന് നജീബ് കടലായി സ്വാഗതവും കാസിം പാടത്തകായിൽ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!