bahrainvartha-official-logo
Search
Close this search box.

ഇ​ന്ത്യ​ൻ എം​ബ​സി വെ​ർ​ച്വ​ൽ ഓ​പ​ൺ​ഹൗ​സ്​ സം​ഘ​ടി​പ്പി​ച്ചു

New Project - 2021-08-28T173432.251

മനാമ: ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം കാ​ണു​ന്ന​തി​ന്​ ഇ​ന്ത്യ​ൻ എം​ബ​സി വെ​ർ​ച്വ​ൽ ഓ​പ​ൺ​ഹൗ​സ്​ സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ തൊ​ഴി​ൽ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ ഓ​പ​ൺ ഹൗ​സി​ൽ പ​രി​ഹാ​രം ക​ണ്ടു. ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്​ വാ​ക്​​സി​ൻ ന​ൽ​കാ​ൻ​ പി​ന്തു​ണ ന​ൽ​കി​യ ബ​ഹ്​​റൈ​ൻ സ​ർ​ക്കാ​റി​നെ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ​ശ്രീ​വാ​സ്​​ത​വ അ​ഭി​ന​ന്ദി​ച്ചു. ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക്​ പു​തി​യ തൊ​ഴി​ൽ വി​സ അ​നു​വ​ദി​ക്കാ​നു​ള്ള എ​ൽ.​എം.​ആ​ർ.​എ​യു​ടെ തീ​രു​മാ​ന​ത്തെ അ​ദ്ദേ​ഹം സ്വാ​ഗ​തം ചെ​യ്​​തു. ഇ​ന്ത്യ​യു​ടെ 75ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ എം​ബ​സി സം​ഘ​ടി​പ്പി​ച്ച വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്​ അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു.

ജൂ​ലൈ-​ആ​ഗ​സ്​​റ്റ്​ മാ​സ​ങ്ങ​ളി​ൽ 12 വീ​ട്ടു​ജോ​ലി​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ച​താ​യി അം​ബാ​സ​ഡ​ർ അ​റി​യി​ച്ചു.ഐ.​സി.​ആ​ർ.​എ​ഫിൻറെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഇ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. കി​ട​പ്പു​രോ​ഗി​യാ​യ സ​ദാ​ന​ന്ദ​നെ നാ​ട്ടി​ലെ​ത്തി​ക്കാ​നും ഹ​രി​കു​മാ​ർ എ​ന്ന​യാ​ളു​ടെ പേ​രി​ലു​ള്ള യാ​ത്ര വി​ല​ക്ക്​ നീ​ക്കാ​നും സാ​ധി​ച്ചു.

കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കാ​നും വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​നും അം​ബാ​സ​ഡ​ർ ആ​ഹ്വാ​നം ചെ​യ്​​തു. ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നു​വേ​ണ്ടി​യു​ള്ള ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ൾ എം​ബ​സി​യു​ടെ വെ​ബ്​​സൈ​റ്റി​ലും സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ലും ല​ഭ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!