മനാമ: മൂന്നുദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ന് ബഹ്റൈനിൽ. ബഹ്റൈൻ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തും. ബഹ്റൈനിലെ ഇന്ത്യക്കാരുമായി, പ്രത്യേകിച്ച് ആരോഗ്യ, വിദ്യാഭ്യാസ, സേവന മേഖലകളിൽ ജോലി ചെയ്യുന്നവരും വ്യാപാര മേഖലയിലുള്ളവരുമായും ചർച്ച നടത്തുന്നുണ്ട്. ബുധനാഴ്ച വൈകീട്ട് നടക്കുന്ന ചടങ്ങിൽ കെ.ജി ബാബുരാജന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം സമ്മാനിക്കും.