bahrainvartha-official-logo
Search
Close this search box.

വേ​ന​ല​വ​ധി​ക്കു​​ശേ​ഷം ബ​ഹ്​​റൈ​നി​ലെ സ്​​കൂ​ളു​ക​ൾ തു​റ​ക്കു​ന്നു; നേരിട്ടെത്തിയുള്ള പഠനത്തിന് സന്നദ്ധത അറിയിച്ച് 47% വിദ്യാർഥികൾ

New Project - 2021-08-31T025131.068

മനാമ: ബഹ്‌റൈനിൽ സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി. അ​വ​ധി​ക്കാ​ല​ത്ത് കുടുംബത്തോടെ​ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്കു​ മ​ട​ങ്ങി​യ പ്ര​വാ​സി​ക​ളി​ൽ മി​ക്ക​വ​രും തി​രി​ച്ചെ​ത്തി. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മാ​യും ഓൺ​ലൈ​നി​ലാ​ണ്​ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ട്രാഫിക് ലൈറ്റ് സിസ്റ്റം മാതൃകയിലുള്ള അലേർട്ട് അനുസരിച്ചു സ്​​കൂ​ളു​ക​ളി​ൽ നേ​രിട്ടെ​ത്തി പ​ഠ​നം ന​ട​ത്താ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ അ​തി​നും സൗ​ക​ര്യം ഒ​രു​ക്കു​ന്നു​ണ്ട്. ഇ​തി​ന്​ ര​ക്ഷി​താ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും താ​ൽ​പ​ര്യം അ​റി​യാ​ൻ സ​ർ​വേ ന​ട​ന്നു​​വ​രു​ക​യാ​ണ്.

ബ​ഹ്​​റൈ​നി​ലെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ സ​ർ​വേ​യി​ൽ പ​കു​തി​യോ​ളം വി​ദ്യാ​ർ​ഥി​ക​ൾ സ്​​കൂ​ളി​ലെ​ത്തി പ​ഠ​നം ന​ട​ത്താ​ൻ താ​ൽ​പ​ര്യം അ​റി​യി​ച്ചു. ശ​നി​യാ​ഴ്​​ച വ​രെ 67,000 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ ഓ​ഫ്​​ലൈ​ൻ പ​ഠ​ന​ത്തി​ന്​ സ​ന്ന​ദ്ധ​രാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ൻറെ വെ​ബ്​​സൈ​റ്റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. ആ​കെ വി​ദ്യാ​ർ​ഥി​ക​ളു​ടെ 47 ശ​ത​മാ​ന​ത്തോ​ള​മാ​ണ്​ ഇ​ത്.

ഞാ​യ​റാ​ഴ്​​ച​യാ​യി​രു​ന്നു താ​ൽ​പ​ര്യം അ​റി​യി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി.നേരിട്ട് ഹാജർ രേഖപ്പെടുത്താത്ത വിദ്യാർത്ഥികളെ സ്വാഭാവികമായും ഓൺലൈൻ പഠന ഫോർമാറ്റിലേക്ക് മാറ്റും. ഓ​ഫ്​​ലൈ​ൻ പ​ഠ​ന​ത്തി​ന്​ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ ആ​ഴ്​​ച​യി​ൽ ര​ണ്ടോ മൂ​ന്നോ ദി​വ​സ​മാ​കും ക്ലാ​സ്​ ഉ​ണ്ടാ​വു​ക. മ​റ്റു​ ദി​വ​സ​ങ്ങ​ളി​ൽ ഓൺ​ലൈ​ൻ പ​ഠ​ന​മാ​യി​രി​ക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!