മനാമ: ബഹ്‌റൈനിൽ ജോലി ചെയ്തു കൊണ്ടിരിക്കെ കോവിഡ് ബാധിതനായി ഐ സി യു വിൽ ചികിത്സയിലിരിക്കുന്ന സമയത്ത് പക്ഷാഘാതമുണ്ടാകുകയും നാട്ടിൽ പോകാൻ കഴിയാത്ത സാഹചര്യത്തിൽ ബഹ്‌റൈൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി തുണയാകുകയും ചെയ്ത പൊന്മള സ്വദേശി പൂവാട്ടു പറമ്പത് സദാനന്ദനെ നാട്ടിൽ അയക്കുകയും തുടർ ചികിത്സക്കു വേണ്ട കാര്യങ്ങളും കമ്മിറ്റി ചെയ്തിരുന്നു.
നാട്ടിൽ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ ജില്ലാ കെഎംസിസി ചെയ്ത ഈ ഉദ്യമത്തെ ഏവരാലും പ്രകീർത്തിക്കപ്പെട്ടിരുന്നു.
അദ്ദേഹത്തിന് തുടർ ചികിത്സ ചെയ്യുന്നതിന്ന് വേണ്ടി കെഎംസിസി ജില്ലാ കമ്മിറ്റി തന്നെ മുൻകയ്യെടുത്തു പെരിന്തൽമണ്ണ മൗലാന ഹോസ്‌പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയും
ഇപ്പോൾ അദ്ദേഹത്തിന്റെ തുടർ ചികിത്സക്കാവശ്യമുള്ള ജില്ലാ കമ്മിറ്റിയുടെ ധനസഹായം കോട്ടക്കൽ എം എൽ എ പ്രൊഫസർ കെ കെ ആബിദ് ഹുസൈൻ തങ്ങൾ കൈമാറു കയും ചെയ്തു.
മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റ് എ കെ സൈനുദ്ധീൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. ബഹ്‌റൈൻ കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി റിയാസ് വെള്ളച്ചാൽ, ജില്ലാ ട്രഷറർ ഇക്ബാൽ താനൂർ, വൈസ് പ്രസിഡന്റ് ഷാഫി കോട്ടക്കൽ, ഉസ്മാൻ കാടമ്പുഴ, മുസ്ലിംലീഗ് യൂത്ത് ലീഗ് നേതാക്കളും പ്രസ്‌തുത പരിപാടിയിൽ സംബന്ധിച്ചു.