മനാമ: പുതുപ്പണം ബഹ്‌റൈൻ പ്രവാസി കൂട്ടായ്മ ഓണാഘോഷം-2021 സ്നേഹ കൂട്ടായ്മ ഒരുക്കി. മനാമ അൽസഗയ റെസ്റ്റോറന്റ് നടന്ന പരിപാടിയിൽ കൂട്ടായ്മയിലെ അംഗങ്ങളും അവരുടെ കുടുംബങ്ങളും കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് ഒത്തു ചേർന്നു. ചടങ്ങിൽ നാടിനെ ഓർമിപ്പിക്കും വിധം സന്തോഷപരമായിരുന്നു.
സെക്രട്ടറി നസീർ. M കൂട്ടായ്മ അംഗങ്ങളെ സ്വാഗതം ചെയ്യുകയും ജോയിന്റ് സെക്രട്ടറി രാജീവൻ.പി അധ്യക്ഷത വഹിക്കുകയും സാദിഖ് മഠത്തിൽ കൂട്ടായ്മയുടെ ഇതുവരെ ഉള്ള പ്രവർത്തനത്തെ കുറിച്ച് അംഗങ്ങളോട് സംസാരിക്കുകയും ട്രഷറർ അഖിലേഷ് ഇടത്തിൽ നന്ദി പ്രകടനം നടത്തുകയും ചെയ്തു. ഓണാഘോഷത്തിന്റെ ഭാഗമായി കമ്മിറ്റി അംഗങ്ങൾക്ക് ഓണ സദ്യയും ഒരുക്കിയിട്ടുണ്ടായിരുന്നു. കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടിയിൽ സജീവ സാനിധ്യം ആയിരുന്നു.