മനാമ: പുതിയ സ്കൂൾ അധ്യയനവർഷത്തെ വളരെ പ്രതീക്ഷയോടെയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും വരവേൽക്കുന്നത്. മഹാമാരിക്കിടയിൽ പുതു പ്രതീക്ഷകളുമായി കുട്ടികൾ വിദ്യാലയത്തിന്റെ പടികയറുമ്പോൾ ലുലു ഹൈപ്പർമാർക്കറ്റും അധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു.
സ്കൂൾ യൂനിഫോം, സ്കൂൾ ബാഗ്, സ്റ്റേഷനറി, ലഞ്ച് ബോക്സ്, ഷൂസ്, തുടങ്ങിയവയുടെ വിപുലമായ ശേഖരം ലുലുവിലെത്തി. ന്യൂ ഏജ് ക്ലാസ് റൂമുകൾക്കാവശ്യമായ ലാപ്ടോപ്പുകൾ, ഗാഡ്ജറ്റുകൾ, ഒാൺലൈൻ പഠനത്തിനുള്ള പ്രിൻററുകൾ, ടാബുകൾ എന്നിവയും ലഭ്യമാണ്.
സ്കൂൾ ബാഗുകൾക്കും സ്റ്റേഷനറികൾക്കും സെപ്റ്റംബർ 11 വരെ 50 ശതമാനം വിലക്കിഴിവും ലഭിക്കും. ബഹ്റൈനിലെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും സെപ്റ്റംബർ 15 വരെ ‘സ്കൂൾ ടൈം’ ഓഫറുകൾ തുടരും.