bahrainvartha-official-logo
Search
Close this search box.

ഇന്ന് മുതൽ ബഹ്റെെൻ ​ഗ്രീൻ ലെവലിൽ, ജാ​ഗ്രത കെെവെടിയരുതെന്ന് നാഷണൽ മെഡിക്കൽ ടാസ്‌ക്ഫോഴ്സ്

New Project - 2021-09-03T003632.114

മനാമ: കോവിഡ് -19 ന്റെ വ്യാപനം ലഘൂകരിക്കുന്നതിനുള്ള നടപടികൾക്കായി കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള നാഷണൽ മെഡിക്കൽ ടാസ്‌ക്ഫോഴ്സ് ബഹ്റൈൻ ഡിഫൻസ് ഫോഴ്‌സ് ഹോസ്പിറ്റലിലെ ക്രൗൺ പ്രിൻസ് സെന്റർ ഫോർ ട്രെയിനിംഗ് ആന്റ് മെഡിക്കൽ റിസർച്ചിന്റെ നേതൃത്വത്തിൽ പത്രസമ്മേളനം നടത്തി. ഇതോടൊപ്പം കൊവിഡ് 19 നെ പ്രതിരോധിക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ പത്രസമ്മേളനത്തിൽ വിശദീകരിക്കുകയും ചെയ്തു.

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ബ​ഹ്​​റൈ​ൻ ഇന്ന് സെപ്റ്റംബർ 3 വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ ഗ്രീ​ൻ ലെ​വ​ലി​ലേ​ക്ക്​ മാ​റു​കയാണ്. പ്ര​തി​ദി​ന കോ​വി​ഡ്​ കേ​സു​ക​ൾ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഗ്രീ​ൻ ലെ​വ​ലി​ലേ​ക്ക്​ മാ​റു​ന്ന​തെന്ന് ടാസ്ക്ഫോഴ്സ് അറിയിച്ചു.

അ​തേ​സ​മ​യം, കോ​വി​ഡ്​ പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്ന്​ പത്രസമ്മേളനത്തിൽ ടാസ്ക് ഫോഴ്സ് ഓർമ്മിപ്പിച്ചു. എല്ലാ മുൻകരുതൽ നടപടികളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ടാസ്‌ക്ഫോഴ്സ് എടുത്തുപറുകയും കൊവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കാനും ബൂസ്റ്റർ ഡോസ് സ്വീകരിക്കാനും എല്ലാവരോടും അഭ്യർത്ഥിക്കുകയും ചെയ്തു.

സെ​പ്​​റ്റം​ബ​ർ ഏ​ഴി​ന്​ ആ​രം​ഭി​ക്കു​ന്ന പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ നേ​രി​ട്ട്​ സ്​​കൂ​ളി​ലെ​ത്തി പ​ഠ​നം ന​ട​ത്താ​നും ഒാ​ൺ​ലൈ​ൻ പ​ഠ​നം ന​ട​ത്താ​നും അ​വ​സ​ര​മു​ണ്ടെ​ന്ന്​ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യ​ത്തി​ലെ ഹ്യൂ​മ​ൻ റി​സോ​ഴ്​​സ​സ്​ വി​ഭാ​ഗം അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മു​ഹ​മ്മ​ദ്​ മു​ബാ​റ​ക്​ ജു​മാ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്ക്​ തീ​രു​മാ​ന​മെ​ടു​ക്കാം. ഇ​തു​വ​രെ 79,000 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ സ്​​കൂ​ളി​ൽ എ​ത്തി പ​ഠ​നം ന​ട​ത്താ​ൻ താ​ൽ​പ​ര്യ​മ​റി​യി​ച്ച്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്.

ഓ​രോ ജാ​ഗ്ര​താ ലെ​വ​ലി​ലും വ്യ​ത്യ​സ്​​ത അ​നു​പാ​ത​ത്തി​ലാ​ണ്​ സ്​​കൂ​ളു​ക​ളി​ൽ ​നേ​രി​ട്ട്​ അ​ധ്യ​യ​നം അ​നു​വ​ദി​ക്കു​ക. ഗ്രീൻ അലർട്ട് ലെവലിന് കീഴിൽ, 100% വിദ്യാർത്ഥികൾക്കും കുറഞ്ഞത് അര മീറ്ററെങ്കിലും സാമൂഹിക അകലം പാലിച്ചുകൊണ്ട് സ്കൂളുകളിൽ നേരിട്ടെത്തി പഠനം തുടരാം.യെല്ലോ അലർട്ട് ലെവലിൽ വിദ്യാർത്ഥികളുടെ പരമാവധി എണ്ണം 50 ശതമാനമായും ഓറഞ്ച് അലർട്ട് ലെവലിൽ 30 ശതമാനമായും കുറയ്ക്കും, കുറഞ്ഞത് 1 മീറ്റർ സാമൂഹിക അകലം എങ്കിലും പാലിക്കണം.

റെഡ് അലേർട്ട് ലെവലിൽ എല്ലാ പ്രായത്തിലുമുള്ള വിദ്യാർത്ഥികൾക്കും ഓൺലെെൻ പഠനം തുടരാം. ഓറഞ്ച്, യെല്ലോ, ഗ്രീൻ അലർട്ട് ലെവലിൽ എങ്ങനെ പഠനം വേണമെന്ന് മാതാപിതാക്കൾക്ക് തീരുമാനിക്കാമെന്നും ഡോ. ​മു​ഹ​മ്മ​ദ്​ മു​ബാ​റ​ക്​ ജു​മാ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!