bahrainvartha-official-logo
Search
Close this search box.

വിദ്യാഭ്യാസ മന്ത്രാലയം പുതുക്കിയ ബാക്ക്-ടു സ്കൂൾ ഗൈഡ് പുറത്തിറക്കി

New Project - 2021-09-03T004615.161

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അദ്ധ്യക്ഷതയിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി വിദ്യാഭ്യാസ മന്ത്രാലയം പുതുക്കിയ ബാക്ക്-ടു സ്കൂൾ ഗൈഡ് പുറത്തിറക്കി. കോവിഡ് -19 നെ നേരിടുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സിന്റെ പുതുക്കിയ മാ​ർ​ഗ​നി​ദേ​ശ​ങ്ങ​ൾ ആണ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയത്. വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രും പാ​ലി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ സം​ബ​ന്ധി​ച്ച്​ കൃത്യമായി മാർ​ഗ നിർദേശത്തിൽ വിശദീകരിക്കുന്നു.

കഴിഞ്ഞ വർഷം ആദ്യം പുറത്തിറക്കിയ മാർ​ഗനിർദേശത്തിൽ ഭേദ​ഗതി വരുത്തിയാണ് 2021-2022 സ്കൂൾ അധ്യയന വർഷത്തേക്കുള്ള മാർദനിർദേശങ്ങൾ പുറത്തിറക്കിയത്. പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും മ​റ്റ്​ ജീ​വ​ന​ക്കാ​രു​ടെ​യും ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാണ് മാർദനിർദേശങ്ങളിൽ മാറ്റം വരുത്തിയത്.

സ്​​കൂ​ളു​ക​ൾ ദി​വ​സം മു​ഴു​വ​ൻ അ​ണു​മു​ക്​​ത​മാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. സു​ര​ക്ഷാ​മു​ൻ​ക​രു​ത​ലു​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ​ പ്ര​ത്യേ​ക സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചു. കെട്ടിടങ്ങൾ, ബസുകൾ, പാഠപുസ്തകങ്ങളുടെ വിതരണം, ക്ലാസ് മുറികളിൽ സാമൂഹിക അകലം, ശുചിത്വം, അണുവിമുക്തമാക്കൽ, സ്ക്രീനിംഗ് എന്നിവയുൾപ്പെടെ സ്കൂളിന്റെ എല്ലാ കാര്യങ്ങളും ഗൈഡിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എല്ലാ സ്കൂളുകളുകളിലും പരിശീലനം ലഭിച്ച ടീമുകൾ രൂപീകരിക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം എടുത്ത് പറഞ്ഞു.

സ്കൂൾ പ്രിൻസിപ്പൽമാർ, അദ്ധ്യാപക അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുടെ പുതുക്കിയ വിവരങ്ങൾ ഗൈഡിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!