മനാമ: പ്രമുഖ വാഗ്മിയും മത പണ്ഢിതനും മനശാസ്ത്രജ്ഞനും ട്രൈനറുമായ ഡോ. സാലിം ഫൈസി കൊളത്തൂര്‍ ഇന്ന് ( 30- ശനിയാഴ്ച) രാത്രി 9.30 മുതല്‍ 11 മണിവരെ മനാമ സൂഖിലെ കച്ചവടക്കാര്‍ക്ക് വേണ്ടി പ്രത്യേക പഠന ക്ലാസ് അവതരിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
മനാമ ഗോള്‍ഡ്സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പെരുമാറ്റത്തിലെ ഇസ്ലാമിക രീതി എന്ന വിഷയത്തില്‍ അദ്ധേഹം ക്ലാസെടുക്കും.
മനാമ സൂഖിലെ കച്ചവടക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് അവര്‍ക്കനുയോജ്യമായ സമയത്താണ് ഈ ക്ലാസ് സംഘടിപ്പിച്ചിട്ടുള്ളതെന്നും മനാമ സൂഖിലുള്ള മുഴുവന്‍ വിശ്വാസികളും ഈ അസുലഭ സന്ദര്‍ഭം ഉപയോഗപ്പെടുത്തണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
സമസ്ത ബഹ്റൈന്‍റെ അൽ ഫിത്വ്‌റ 2019 ത്രൈമാസ ക്യാമ്പയിന്‍റെ ഭാഗമായാണ് ബഹ്റൈനിലുടനീളം 10 ദിവസങ്ങളിലായി സാലിം ഫൈസിയുടെ പഠന ക്ലാസുകള്‍ നടന്നു വരുന്നത്.
മനശാസ്ത്രജ്ഞന്‍ കൂടിയായ ഉസ്താദിന്‍റെ കൗണ്‍സിലിംഗ് സേവനവും പ്രവാസികള്‍ക്ക് ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്കും ഫാമിലികള്‍ക്കുമുള്ള സൗജന്യ കൗണ്‍സിലിംഗിന് രക്ഷിതാക്കള്‍ മുന്‍കൂട്ടി വിളിച്ചു ബുക്ക് ചെയ്ത് വരണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് – 00973-35107554, 33049112, 35913786.